ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരേയും കേന്ദ്ര അന്വേഷണ ഏജൻസികളുടെ ദുരുപയോഗത്തിനെതിരേയുമുള്ള പ്രതിപക്ഷനീക്കത്തെ പ്രതിരോധിക്കാൻ പാർട്ടി ഭരിക്കുന്ന 12 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും സംസ്ഥാന അധ്യക്ഷന്മാരെയും രംഗത്തിറക്കി ബിജെപി.
വിവിധ സംസ്ഥാനതലസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാർ ഇന്നലെ വാർത്താസമ്മേളനം വിളിച്ചുചേർത്തു. ഭരണഘടനാസ്ഥാപനങ്ങളെ അവഹേളിക്കാനും രാജ്യത്തു അരാജകത്വം സൃഷ്ടിക്കാനുമാണ് പ്രതിപക്ഷവും രാഹുൽ ഗാന്ധിയും ശ്രമിക്കുന്നതെന്ന് അവർ കുറ്റപ്പെടുത്തി.
കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്നു രാജ്യവ്യാപകമായി ജില്ലാ അടിസ്ഥാനത്തിൽ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.